Skip to main content

ഗവ. പ്രീമെട്രിക് ഹോസ്റ്റലുകളില്‍ പ്രവേശനത്തിന് അപേക്ഷിക്കാം

 

 

കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള കൊല്ലങ്കോട് (ആണ്‍), പുതുനഗരം (ആണ്‍) ഗവ. പ്രീമെട്രിക് ഹോസ്റ്റലുകളില്‍ താമസിച്ചു പഠിക്കുന്നതിന് 5 മുതല്‍ 10വരെ ക്ലാസ്സുകളിലെ പട്ടികജാതി വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. മറ്റു വിഭാഗക്കാര്‍ക്കായി 10 ശതമാനം സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. താമസം, ഭക്ഷണം, ട്യൂഷന്‍, പഠനോപകരണങ്ങള്‍ എന്നിവ സൗജന്യമായിരിക്കും. താത്പര്യമുള്ളവര്‍ മെയ് 30നകം അപേക്ഷിക്കണം. വിശദ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും കൊല്ലങ്കോട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണമെന്ന് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.  ഫോണ്‍: 8547630129. 

 

date