Skip to main content

പ്രത്യേകം മുറികള്‍ ഒരുക്കി;     നിരീക്ഷണത്തിലുള്ള  16 പേരും പരീക്ഷയെഴുതി

 

കൊവിഡ് 19ന്റെ ഭാഗമായി നിരീക്ഷണത്തിലായിരുന്ന വിദ്യാര്‍ഥികള്‍ പ്രത്യേകം തയ്യാറാക്കിയ മുറികളിലിരുന്ന് എസ്എസ്എല്‍സി പരീക്ഷയെഴുതി. താമരശ്ശേരി വിദ്യാഭ്യാസ ജില്ലയില്‍ എട്ടും വടകര ഏഴും കോഴിക്കോട് വിദ്യാഭ്യസ ജില്ലയില്‍ ഒന്നും വീതം വിദ്യാര്‍ഥികളാണ് നിരീക്ഷണത്തിലിരിക്കെ പരീക്ഷയെഴുതിയത്. മറ്റു വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതാന്‍ ക്ലാസുകളിലേക്ക് കയറിയ ശേഷമാണ് നിരീക്ഷണത്തിലുള്ള വിദ്യാര്‍ഥികളെ പ്രത്യേകം ഒരുക്കിയ വഴിയിലൂടെ ഇവര്‍ക്കായി ഒരുക്കിയ മുറിയിലേക്ക് കയറ്റിയത്. ഉത്തരമെഴുതിയ പേപ്പറുകള്‍ വിദ്യാര്‍ഥികള്‍ മടക്കി ഇന്‍വിജിലേറ്ററുടെ കൈയിലെ കവറിലേക്കിടുകയാണ് ചെയ്തത്. പരീക്ഷ അവസാനിച്ച് മറ്റ് കുട്ടികള്‍ ക്ലാസ്മുറികള്‍ വിട്ടശേഷമാണ് ഇവര്‍ മുറിയില്‍ നിന്ന് പുറത്തേക്കിറങ്ങിയത്. പ്രത്യേകം വാഹനത്തിലാണ് നിരീക്ഷണത്തിലുള്ളവര്‍ പരീക്ഷക്കെത്തിയതും മടങ്ങിയതും.  ആരോഗ്യവകുപ്പ് നിഷ്‌കര്‍ഷിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് പരീക്ഷ നടത്തിയത്.

date