Post Category
അക്വാകള്‍ച്ചര്‍ പ്രൊമോട്ടർ നിയമനം
ഉള്‍നാടന്‍ മത്സ്യകൃഷി വ്യാപനവുമായി ബന്ധപ്പെട്ട് താമരശ്ശേരി താലൂക്കിൽ അക്വാകള്‍ച്ചര്‍ പ്രൊമോട്ടറുടെ ഒഴിവിലേക്ക് താല്ക്കാലികാടിസ്ഥാനത്തില് നിയമനം നടത്തുന്നു. 20 നും 56 നും ഇടയ്ക്ക് പ്രായമുള്ള വി.എച്ച്.എസ്.ഇ ഫിഷറീസ് അല്ലെങ്കില്‍ ഫിഷറീസ് / സുവോളജി ബിരുദം അല്ലെങ്കില്‍ എസ്.എസ്.എല്‍.സി.യും സർക്കാർ വകുപ്പുകളിലോ സ്ഥാപനങ്ങളിലോ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത അക്വാകള്‍ച്ചര്‍ സെക്ടറിലുള്ള പരിചയമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ താമരശ്ശേരി താലൂക്ക് നിവാസികളായിരിക്കണം. താൽപര്യമുള്ളവർ ജൂണ്‍ ഒന്നിന് ഉച്ചക്ക് രണ്ട് മണിക്ക് വെസ്റ്റ്ഹില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ അസ്സൽ സര്‍ട്ടിഫിക്കറ്റുകളും പകർപ്പും ബയോഡാറ്റയും സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോൺ: 04952381430, 04952383780.
date
- Log in to post comments