Skip to main content

എ.കെ.അബ്ദുല്‍ ഹക്കീമിന് ഡോക്ടറേറ്റ്

 

എഴുത്തുകാരനും സമഗ്ര ശിക്ഷാ കേരളയുടെ കോഴിക്കോട് ജില്ലാ പ്രോജക്ട് കോ-ഓഡിനേറ്ററുമായ എ.കെ.അബ്ദുല്‍ ഹക്കീമിന് കോഴിക്കോട് സര്‍വകലാശാലയുടെ ഡോക്ടറേറ്റ്. കൊളോണിയല്‍ ആധിപത്യങ്ങള്‍ ജനസമൂഹത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുന്ന സാംസ്‌കാരിക അധിനിവേശത്തെക്കുറിച്ചുള്ള പഠനത്തിനാണ് ഡോക്ടറേറ്റ്. എസ്.കെ.പൊറ്റക്കാടിന്റെ ആഫ്രിക്കന്‍ യാത്രാവിവരണങ്ങളും സക്കറിയയുടെ ആഫ്രിക്ക എന്ന കൃതിയുമാണ്  പഠനത്തിനെടുത്തത്.        
സംസ്ഥാന സ്‌കൂള്‍ കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി അംഗമായ അബ്ദുല്‍ ഹക്കീം രണ്ട് വിദ്യാഭ്യാസകൃതികള്‍ ഉള്‍പ്പെടെ നിരവധി പുസ്തകങ്ങളുടെ കര്‍ത്താവാണ്.

date