സുഭിക്ഷ കേരളം പദ്ധതി: ആശാരിക്കാട് ഗ്രാമീണ സഹകരണ സംഘം കൃഷിയിറക്കി
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ആശാരിക്കാട് ഗ്രാമീണ സഹകരണ സംഘം കൃഷിയിറക്കി. ആശാരിക്കാട് ഗ്രാമീണ സഹകരണ സംഘം കണ്ണാറയിൽ 70 സെന്റ് സ്ഥലത്താണ് കൃഷി ആരംഭിച്ചത്. പരിപാടിയുടെ ഉദ്ഘാടനം ഗവ ചീഫ് വിപ്പ് കെ രാജൻ നിർവ്വഹിച്ചു. പഞ്ചായത്തിൽ ഉപയോഗശൂന്യമായി കിടന്നിരുന്ന തരിശുഭൂമിയാണ് കൃഷി യോഗ്യമാക്കിയത്. 27 ഹെക്ടറോളം തരിശുഭൂമി ഇത്തരത്തിൽ സുഭിക്ഷ കേരളം പദ്ധതിക്ക് വിനിയോഗിക്കും. കൂടാതെ എല്ലാ കർഷകരേയും സംയോജിപ്പിച്ച് ഒല്ലൂർ മണ്ഡലത്തിൽ നടന്നു വരുന്ന കാർഷിക സമൃദ്ധി പദ്ധതിക്ക് ആവശ്യമായ തൈകളും കർഷകർക്ക് ആവശ്യമായ സാമ്പത്തിക സഹായവും പഞ്ചായത്ത് നൽകും. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ വി അനിത, സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ ഷാലി കെ നാരായണൻ, കർഷക സംഘം ഏരിയാ ജോയിൻ സെക്രട്ടറി ഇ എം വർഗീസ്, ആശാരിക്കാട് ഗ്രാമീണ സഹകരണ സംഘം പ്രസിഡന്റ് കെ എൻ ഗോപാലൻ, സെക്രട്ടറി കെ എസ് റോയി തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments