Skip to main content

കുറുമാലിപ്പുഴയിലെ മാലിന്യങ്ങൾ നീക്കം ചെയ്യും

ജില്ലാ പഞ്ചായത്ത് ജലപ്രയാണം പദ്ധതിയുടെ ഭാഗമായി വരന്തരപ്പിള്ളി പഞ്ചായത്തിലെ കുറുമാലി പുഴയുടെ ഭാഗം മാലിന്യങ്ങൾ നീക്കം ചെയ്തു വൃത്തിയാക്കും. മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി പുഴ നവീകരണം നടത്തും. കുറുമാലിപ്പുഴ സംരക്ഷണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സർവകക്ഷി യോഗത്തിലാണ് തീരുമാനം. പുഴയുടെ 18 കിലോമീറ്റർ വരുന്ന ഭാഗം വരന്തരപ്പിള്ളി പഞ്ചായത്തിലൂടെയാണ് കടന്നുപോകുന്നത്. ഇവിടെ വൃത്തിയാക്കാനായി മെമ്പർമാരുടെ ചുമതലയിലുള്ള ആറ് സംഘങ്ങളെ നിയോഗിക്കും. ആറു സ്ഥലങ്ങളിലും ഒരേ സമയത്തായി നവീകരണ പ്രവർത്തനങ്ങൾ നടക്കും. അഞ്ചു ലക്ഷം രൂപ ചിലവഴിച്ചാണ് പഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ സഹായവും ലഭിക്കും. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ കൊച്ചു ഗോവിന്ദൻ, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻ കെ ജെ ഡിക്‌സൺ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധിനി രാജീവൻ, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിജി ജസ്റ്റിൻ, സെക്രട്ടറി എം ശാലിനി തുടങ്ങിയവർ പങ്കെടുത്തു.

date