Post Category
വേങ്ങര വലിയോറ മുണ്ടാം കുഴി കുളം നവീകരിച്ചു
വേങ്ങര ഗ്രാമപഞ്ചായത്ത് പതിനേഴാം വാര്‍ഡിലെ മുണ്ടാംകുഴി കുളം നവീകരിച്ചു. വലിയോറ പാടശേഖരത്തില്‍ ഉപയോഗശൂന്യമായി കിടന്നിരുന്ന കുളമാണ് വേങ്ങര ഗ്രാമപഞ്ചായത്തിന്റെ 2018-2019 വാര്‍ഷിക പദ്ധതയിലുള്‍പ്പെടുത്തി 1.5 ലക്ഷം രൂപ ചെലവഴിച്ചാണ് കുളം നവീകരിച്ചത്. കടുത്ത വേനലില്‍ വലിയോറപ്പടത്തെ ഒരേക്കര്‍ വരുന്ന കൃഷിസ്ഥലത്തേക്ക് വെള്ളം ലഭ്യമാകുന്നതിന് മുണ്ടാംകുഴി കുളം സഹായമായി. 2002 ല്‍ നിര്‍മ്മിച്ച കുളം കരിങ്കല്‍ ഭിത്തി ഇടിഞ്ഞ് വീണ് ഉപയോഗശൂന്യമായ നിലയിലായിരുന്നു. കുളം നവീകരിച്ചത് സമീപ പ്രദേശ കര്‍ഷകര്‍ക്ക് ഏറെ ആശ്വാസമായി.
date
- Log in to post comments