Skip to main content

മഴക്കാല പൂര്‍വ ശുചീകരണത്തിന് കലക്‌ട്രേറ്റില്‍ തുടക്കം

മഴക്കാലത്തോടനുബന്ധിച്ച് പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കലക്‌ട്രേറ്റില്‍ തുടക്കമായി. ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ശുചിത്വ മിഷന്റെയും ആഭിമുഖ്യത്തില്‍ കലക്‌ട്രേറ്റ് പരിസരം ശുചീകരിച്ചു. ശുചീകരണ യജ്ഞത്തിന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണന്‍, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജി സുധാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കലക്‌ട്രേറ്റിലെ വിവിധ വകുപ്പ്തല മേധാവികളും ജീവനക്കാരും ശുചീകരണ യജ്ഞത്തില്‍ പങ്കെടുത്തു.
യജ്ഞത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്നും(മെയ് 31) ജൂണ്‍ ഏഴിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അവയുടെ പരിധിയിലുള്ള വീടുകളും പരിസരങ്ങളും വൃത്തിയാക്കുന്നതിനും കൊതുകുകളുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടത്തുമെന്ന് കലക്ടര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 1512/2020)
 

date