Post Category
സാനിറ്റെസര്‍, മാസ്‌ക്, ഭാഗ്യക്കൂപ്പണ്‍ വിതരണം ഇന്നും നാളെയും(ജൂണ്‍ 3, 4)
ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള സാനിറ്റൈസര്‍, മാസ്‌ക്, ഭാഗ്യക്കൂപ്പണ്‍ എന്നിവയുടെ വിതരണം ഇന്നും(ജൂണ്‍ 3) നാളെയും(ജൂണ്‍ 4) നടക്കും. കലക്‌ട്രേറ്റിന് സമീപമുള്ള ടി എം വര്‍ഗീസ് ഹാള്‍, ലാല്‍ ബഹദൂര്‍ സ്റ്റേഡിയത്തിലെ കൈറ്റ് ക്ലബ് ഹാള്‍ എന്നിവിടങ്ങളില്‍ രാവിലെ 10.30 മുതലാണ് വിതരണം. കോര്‍പ്പറേഷന്‍ പരിധിയിലുള്ള ക്ഷേമനിധി അംഗങ്ങള്‍ ഏതെങ്കിലും ഒരു കേന്ദ്രത്തില്‍ എത്തി കൈപ്പറ്റണമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു.
കുണ്ടറ, പേരയം, ഈസ്റ്റ് കല്ലട, ഇളമ്പള്ളൂര്‍, നെടുമ്പന, കൊറ്റങ്കര, മണ്‍ട്രോതുരുത്ത് എന്നീ പഞ്ചായത്തുകളിലെ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ ഇന്ന്(ജൂണ്‍ 3) രാവിലെ 10.30 ന് ഇളമ്പള്ളൂര്‍ കമ്മ്യൂണിറ്റി ഹാളില്‍ (പഞ്ചായത്ത് ഓഫീസിന് സമീപം) എത്തി കൈപ്പറ്റണം.
(പി.ആര്‍.കെ നമ്പര്‍ 1538/2020)
date
- Log in to post comments