Skip to main content

അമ്മയുടെ ചമരവാര്‍ഷികത്തിനുള്ള തുക നാടിന് നല്‍കി ജയരാജന്‍

പ•ന ഇടപ്പള്ളിക്കോട്ടയിലെ ജയരാജന്‍ തന്റെ അമ്മയുടെ ചരമവാര്‍ഷികത്തിനായി കരുതിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. വയലിന്‍ പഠിപ്പിച്ച് കിട്ടുന്ന ചെറിയ തുകകൊണ്ട് ജീവിക്കുന്ന ഇദ്ദേഹം സ്വരുക്കൂട്ടിയ 5000 രൂപയുടെ മൂല്യം വിലമതിക്കാനാവാത്തതാണ്. ചടങ്ങുകള്‍ നടത്തുന്ന പണം നാടിന് നല്‍കുന്നുവെന്നറിഞ്ഞപ്പോള്‍ പ്രോത്സാഹിപ്പിക്കാന്‍ സ്പെഷ്യല്‍ ബ്രാഞ്ച് എസ് ഐ നജീബും ഉണ്ടായിരുന്നു. ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ തുക കൈപ്പറ്റി. ഹായ് എന്ന സംഘനയുടെ അംഗങ്ങളാണ് ഇരുവരും. കഴിഞ്ഞ പ്രളയത്തിന് ഒരു ലക്ഷം രൂപ സംഭാവന ചെയ്ത് ശ്രദ്ധനേടിയ സംഘടനയാണ് ഹായ്. ഇത്തവണ കോവിഡുമായി ബന്ധപ്പെട്ട് കമ്മ്യൂണിറ്റി കിച്ചണിലും കിറ്റ് വിതരണത്തിലുമായി 1.30 ലക്ഷം രൂപ ചെലവഴിച്ചു.
(പി.ആര്‍.കെ നമ്പര്‍ 1542/2020)

date