Post Category
പ്രോജക്ട് അസിസ്റ്റന്റ്; അഭിമുഖം 12 ന്
ഫിഷറീസ് വകുപ്പിന്റെ കുളത്തുപ്പുഴ, പടിഞ്ഞാറെ കല്ലട എന്നിവിടങ്ങളിലെ മത്സ്യ വിത്തുല്പ്പാദന കേന്ദ്രങ്ങളിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്ട് അസിസ്റ്റന്റുമാരെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂണ്‍ 12 ന് രാവിലെ 10 ന് നടക്കും. പ്രായം 25 നും 45 നും ഇടയില്‍. യോഗ്യത - ബി എഫ് എസ് സി/എം എഫ് എസ് സി/അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഫിഷറീസിലോ അക്വാകള്‍ച്ചറിലോ ബിരുദാനന്തര ബിരുദവും സര്‍ക്കാര്‍ മേഖലയിലോ സ്വകാര്യ മേഖലയിലോ ഉള്ള മത്സ്യഫാമുകള്‍, ഹാച്ചറികള്‍ എന്നിവിടങ്ങളില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും. താത്പര്യമുള്ളവര്‍ സിവില്‍ സ്റ്റേഷനിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ യോഗ്യത തെളിയിക്കുന്ന രേഖകളുമായി അഭിമുഖത്തിന് എത്തണം. വിശദ വിവരങ്ങള്‍ 0474-2792850 എന്ന നമ്പരില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 1552/2020)
date
- Log in to post comments