Post Category
വനിതകള്‍ക്ക് തൊഴില്‍ പരിശീലനത്തിന് അപേക്ഷിക്കാം
ഭാരത് സേവക് സമാജ് കൊല്ലം ഹൈസ്‌കൂള്‍ ജംഗ്ഷന്‍-കോട്ടമുക്ക് റോഡിലുള്ള ബി എസ് എസ് ജില്ലാ സെന്ററില്‍ വിവിധ തൊഴില്‍ പരിശീലന കോഴ്‌സുകളിലേക്ക് വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
ഡ്രസ് മേക്കിങ് ആന്റ് ഫാഷന്‍ ഡിസൈനിങ്, വിവിധതരം എംബ്രോയിഡറികള്‍, കട്ടിങ് ആന്റ് ടൈലറിങ്, ഫ്‌ളവര്‍ ടെക്‌നോളജി ആന്റ് ഹാന്‍ഡിക്രാഫ്റ്റ്, ഫര്‍ മേക്കിങ് അഥവാ പാവ നിര്‍മാണം, തുണി, ജൂട്ട് ബാഗ് നിര്‍മാണം എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചത്. പ്രായം 14 നും 48 നും ഇടയില്‍. അപേക്ഷ ഫാറവും പ്രോസ്‌പെക്ടസും സെന്ററില്‍ ലഭിക്കും. അപേക്ഷ ജൂണ്‍ 15 നകം പ്രോഗ്രാം ഓഫീസര്‍, ഭാരത് സേവക് സമാജ്, ഹൈസ്‌കൂള്‍ ജംഗ്ഷന്‍-കോട്ടമുക്ക് റോഡ്, കൊല്ലം-13 നല്‍കണം. വിശദ വിവരങ്ങള്‍ 0474 2797478, 2795380 എന്നീ നമ്പരുകളില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 1585/2020)
date
- Log in to post comments