Post Category
ലേലം 15 ന്
സോഷ്യല്‍ ഫോറസ്ട്രി ഡിവിഷനില്‍ ഉള്‍പ്പെട്ട പുനലൂര്‍ സോഷ്യല്‍ ഫോറസ്ട്രി റെയിഞ്ചിലെ കുളത്തൂപ്പുഴ സഞ്ജീവിനി വനത്തിന്റെ ഭാഗമായി കുടംപുളി തോട്ടത്തില്‍ നിന്നും കുടംപുളി ശേഖരിച്ച് നീക്കം ചെയ്യുന്നതിനുള്ള അവകാശം ലേലം ചെയ്യും. ജൂണ്‍ 15 ന് ഉച്ചകഴിഞ്ഞ് മൂന്നിന് കൊല്ലം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന് ഓഫീസിലാണ് ലേലം നടക്കുക. വിശദ വിവരങ്ങള്‍ ഓഫീസിലും 0474-2748976 നമ്പരിലും ലഭിക്കും.
(പി.ആര്.കെ നമ്പര്‍ 1598/2020)
date
- Log in to post comments