Skip to main content

ഖാദി മാസ്‌ക് വില്‍പ്പന ആരം ഭിച്ചു

കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന വിപണന ശാലകളില്‍ ഖാദി മാസ്‌ക് വില്‍പ്പന ആരംഭിച്ചു. ശുദ്ധമായ ഖാദി കോട്ടണ്‍ കൊണ്ട് നിര്‍മിച്ച ഖാദി മാസ്‌കുകള്‍ കാലാവസ്ഥക്ക് ഇണങ്ങുന്നതും ഈടുറ്റതുമാണ്. ഖാദി ബോര്‍ഡിന്റെ ജില്ലയിലെ വിപണന കേന്ദ്രങ്ങളായ ഖാദി ഗ്രാമ സൗഭാഗ്യ കര്‍ബല, കൊട്ടാരക്കര, കരുനാഗപ്പള്ളി, സഞ്ചരിക്കുന്ന വില്‍പ്പനശാല എന്നിവിടങ്ങളില്‍ ഖാദി മാസ്‌ക് ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 1609/2020)

 

date