Skip to main content

കേരള തീരദേശ പരിപാലന സമിതി 95 അപേക്ഷകള്‍ പരിഗണിച്ചു

ജില്ലയിലെ തീരപ്രദേശങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് തീരദേശ നിയന്ത്രണ സമിതിയുടെ(സി ആര്‍  ഇസഡ്) അനുമതിക്കായി സമര്‍പ്പിച്ച   95 അപേക്ഷകള്‍ കേരള തീരദേശ പരിപാലന സമിതി ജില്ലാ യോഗം പരിഗണിച്ചു. കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നഗരസഭകള്‍ ഉള്‍പ്പെടെ 13 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള അപേക്ഷകളാണ് പരിശോധിച്ചത്.
ടൗണ്‍ പ്ലാനിംഗ് ഓഫീസര്‍  എം വി ഷാരി,  പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ പി ബൈജു  ജോസ്, അനൗദ്യോഗിക അംഗങ്ങളായ ലീലാകൃഷ്ണന്‍, ചക്കിനാല്‍ സനല്‍കുമാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍  നിന്നുള്ള പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 1629/2020)  

 

date