Skip to main content

ഹോളി ക്രോസ് സൊസൈറ്റിയുടെ സഹായ ഹസ്തം

കോവിഡ് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും വിവിധ സഹായ സഹകരണങ്ങളുടെയും ഭാഗമായി ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ കൊല്ലം ഹോളി ക്രോസ് സൊസൈറ്റി ഓഫ് സിസ്റ്റേഴ്‌സ് ജില്ലാ ഭരണകൂടത്തിന് കൈമാറി. 450 കിലോഗ്രാം അരി, 60 കിലോഗ്രാം ഗോതമ്പ് മാവ്, സണ്‍ഫ്‌ളവര്‍ ഓയില്‍ എന്നിവ സൊസൈറ്റി സുപ്പീരിയര്‍ ഫ്രാന്‍ക ചാലയ്ക്കല്‍, സിസ്റ്റര്‍ ആശ എന്നിവരില്‍ നിന്നും ജില്ലാ ഭരണകൂടത്തിന് വേണ്ടി കോവിഡ് സെല്‍ സൂപ്രണ്ട് കെ പി ഗിരിനാഥ് ഏറ്റുവാങ്ങി. ഭക്ഷ്യധാന്യങ്ങള്‍ അര്‍ഹരായ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ഗ്രൂപ്പിന് സാമൂഹ്യനീതി വകുപ്പ് മുഖേന വിതരണം ചെയ്യുവാന്‍ കൊട്ടിയം സപ്ലൈകോയ്ക്ക് കൈമാറിയതായി ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. കലക്ടറുടെ ആവശ്യപ്രകാരം പി പി ഇ കിറ്റുകള്‍, എന്‍ 95 മാസ്‌കുകള്‍, ഗ്ലൗസുകള്‍ എന്നിവ സൊസൈറ്റി നല്‍കിയിരുന്നു.
(പി.ആര്‍.കെ നമ്പര്‍ 1631/2020)  

 

date