Post Category
ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
ജില്ലാ സൈനിക ക്ഷേമ ഓഫീസ് മുഖാന്തരം രണ്ടാം ലോക മഹായുദ്ധ സേനാനികളും അവരുടെ വിധവകളുമായവരില്‍ പ്രതിമാസ സാമ്പത്തിക സഹായം വാങ്ങിക്കുന്നവര്‍ 2020-21 സാമ്പത്തിക വര്‍ഷത്തെ ലൈഫ് സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ 0474-2792987 നമ്പരില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 1632/2020)
date
- Log in to post comments