ഓട്ടോമീറ്റര്‍ പരിശോധന ആരംഭിക്കുന്നു
ജില്ലയില്‍ ലീഗല്‍ മെട്രോളജി ഓഫീസില്‍ ഓട്ടോമീറ്റര്‍ പുനപരിശോധന ആരംഭിക്കും. 2020 മാര്‍ച്ച് 'എ' ക്വാര്‍ട്ടറില്‍ മുദ്ര ചെയ്യേണ്ടവര്‍ 8590529011 ഫോണ്‍ നമ്പരില്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാലുവരെ ബന്ധപ്പെട്ട് പുനപരിശോധന തീയതിയും സമയവും ടോക്കണ്‍ നമ്പരും വാങ്ങണം. ബുക്ക് ചെയ്തവര്‍ അനുവദിച്ച സമയത്ത് മാത്രം പുനപരിശോധനയ്ക്ക് ഹാജരാകണം.
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. ടോക്കണ്‍ വാങ്ങുന്നതിന് ഓഫീസില്‍ നേരിട്ട് ഹാജരാകരുത്. ടോക്കണ്‍ എടുത്തവരുടെ ഓട്ടോമീറ്റര്‍ മാത്രമേ മുദ്ര ചെയ്യുകയുള്ളൂ. ഫോണ്‍ മുഖേന മാത്രമേ ബുക്കിങ് ലഭിക്കുകയുള്ളൂ. മുദ്ര ചെയ്യാനെത്തുന്നവര്‍ സ്വന്തം മേല്‍വിലാസം എഴുതി പോസ്റ്റല്‍ സ്റ്റാമ്പ് പതിച്ച കവറും നല്‍കണമെന്നും ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 1642/2020)
- Log in to post comments