Skip to main content

തേക്കുതടി ചല്ലറ വില്‍പന ജൂണ്‍ 22 മുതല്‍

ഗാര്‍ഹികാവശ്യങ്ങള്‍ക്കായുള്ള തേക്കുതടിയുടെ ചില്ലറ വില്‍പന തിരുവനന്തപുരം തടിവില്‍പന ഡിവിഷന്റെ കീഴിലുള്ള കുളത്തുപ്പുഴ(0475-2319241) തടി ഡിപ്പോയില്‍ ജൂണ്‍ 22 മുതല്‍ ആരംഭിക്കും. വീട് നിര്‍മിക്കുന്നതിനുവേണ്ട അംഗീകരിച്ച പ്ലാന്‍, അനുമതി, സ്‌കെച്ച് എന്നിവയുടെ പകര്‍പ്പും തിരിച്ചറിയല്‍ കാര്‍ഡുമായി ഡിപ്പോയില്‍ സമീപിച്ചാല്‍ അഞ്ച് ക്യുബിക് മീറ്റര്‍വരെ തേക്കുതടി നേരിട്ടുവാങ്ങാം.
(പി.ആര്‍.കെ നമ്പര്‍ 1643/2020)  

 

date