Post Category
ആരോഗ്യ സുരക്ഷാ ഉപകരണങ്ങളും കിറ്റും കൈമാറി
ജില്ലയിലെ വിവിധ അസോസിയേഷനുകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കായി സുരക്ഷാ ഉപകരണങ്ങളും പി..പി ഇ കിറ്റുകളും കലക്ടറേറ്റില്‍ ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന് കൈമാറി. കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന് 400 പേര്‍ക്കുള്ള ഗ്ലൗസ്, 500 മാസ്ക്, തെര്‍മല്‍ സ്കാനര്‍ തുടങ്ങിയ ആരോഗ്യ സുരക്ഷാ ഉപകരണങ്ങളും ഡല്‍ഹി ചാണക്യ ഐ.എ.എസ് അക്കാദമി, കോട്ടക്കല്‍ സെന്റര്‍ പി.പി.ഇ കിറ്റുകളുമാണ് കൈമാറിയത്. എച്ച്.ആര്.എ ജില്ലാ പ്രസിഡന്റ് വി. മമ്മുണ്ണി മങ്കട, സെക്രട്ടറി കെ.സമദ്, ജില്ലാ വൈസ് പ്രസിഡന്റ് സലിം ചേളാരി, ജോയിന്റ് സെക്രട്ടറി ബഷീര്‍, ചാണക്യ ഐ.എ.എസ് അക്കാദമി മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ മജീദ് ഓപ്പറേഷന് മാനേജര്‍ ഉണ്ണികൃഷ്ണന്, മുഹമ്മദ് ഇംതിയാസ് എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments