Skip to main content

കളമ്പൂർ പാലം : ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാര തുക എസ് എൽ. ഇ. സി അംഗീകരിച്ചു

എറണാകുളം :കളമ്പൂർ പാലത്തിന്റെ നിർമാണത്തിനായി ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാര തുക സ്റ്റേറ്റ് ലെവൽ എംപവർമെൻറ് കമ്മിറ്റി അംഗീകരിച്ചു. ചീഫ് സെക്രട്ടറി അധ്യക്ഷൻ ആയുള്ള എസ്. എൽ. ഇ . സി വീഡിയോ കോൺഫെറെൻസിങ് വഴിയാണ് നഷ്ടപരിഹാര തുക അംഗീകരിച്ചത്. കളക്ടർ എസ്. സുഹാസ്, ലാൻഡ് അക്വിസിഷൻ വിഭാഗം ഡെപ്യൂട്ടി കളക്ടർ എം. വി സുരേഷ്‌കുമാർ എന്നിവർ വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു. 17 പേരിൽ നിന്നായി 58 സെന്റ് സ്ഥലമാണ് പാലത്തിന്റെ നിർമാണത്തിനായി ഏറ്റെടുത്തത്. 1.7കോടി രൂപയോളം നഷ്ട പരിഹാരമായി വിതരണം ചെയ്യും.

date