Skip to main content

വി.എച്ച്.എസ്.ഇ പ്രവേശനം: കമലാ നെഹ്റുവിൽ ഹെൽപ്പ് ഡെസ്‌ക്ക്

തൃത്തല്ലൂർ കമലാ നെഹ്റു മെമ്മോറിയൽ വി.എച്ച്.എസ് സ്‌കൂളിൽ വി.എച്ച്.എസ്.ഇ വിഭാഗത്തിന്റെ പ്രവേശനവുമായി ബന്ധപ്പെട്ട് ഹെൽപ്പ് ഡെസ്‌ക് പ്രവർത്തനമാരംഭിച്ചു. രാവിലെ 10 മുതൽ വൈകീട്ട് നാലുവരെ അധ്യാപകരുടെ നേതൃത്വത്തിലുള്ള ഹെൽപ്പ് ഡെസ്‌ക്ക് സേവനവും ഓൺലൈനിൽ സൗജന്യമായി അപേക്ഷ സമർപ്പിക്കാനുള്ള അവസരവും ലഭിക്കും. പത്താം ക്ലാസ് മാർക്ക് ലിസ്റ്റിന്റെ പകർപ്പും ആധാർ നമ്പറും കൊണ്ടുവരണമെന്ന് പ്രിൻസിപ്പൽ വി.എ. ബാബു അറിയിച്ചു. ഫോൺ: 9947009047, 9947009559.
 

date