Post Category
ചെമ്മരുതി ബ്രാന്‍ഡ് കുത്തരി വിപണിയില്‍
കലര്‍പ്പില്ലാത്ത ശുദ്ധമായ ചെമ്മരുതി ബ്രാന്‍ഡ് കുത്തരി ഇനി പൊതുവിപണിയില്‍ ലഭ്യമാകും. ചെമ്മരുതി പഞ്ചായത്തില്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന വികസനോല്‍സവത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് ചെമ്മരുതി ബ്രാന്‍ഡ് കുത്തരി പുറത്തിറക്കിയത്. വികസനോത്സവം വി. ജോയി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ചെമ്മരുതി ബ്രാന്‍ഡ് കുത്തരിയുടെ വിപണനോദ്ഘാടനം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ബി.പി.മുരളി നിര്‍വഹിച്ചു. 10 കിലോഗ്രാമിന്റെ പായ്ക്കറ്റിലാണ് ആദ്യഘട്ടത്തില്‍ അരി ലഭ്യമാവുക.
ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.യൂസഫ് അദ്ധ്യക്ഷത വഹിച്ചു. ചെമ്മരുതി പഞ്ചായത്ത് പ്രസിഡന്റ് എ. എച്ച് സലിം, സഹകരണ ബാങ്ക് പ്രസിഡന്റ് ടി.രാധാകൃഷ്ണന്‍, കൃഷി ആഫീസര്‍ പ്രീതി എന്നിവര്‍ സംബന്ധിച്ചു.
date
- Log in to post comments