Skip to main content

ജില്ലാ പഞ്ചായത്തിന്റെ വിദ്യാഭ്യാസ അവാര്‍ഡുകള്‍ സമ്മാനിച്ചു

മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു

 

കോട്ടയം  ജില്ലാ പഞ്ചായത്തിന്റെ വിദ്യാഭ്യാസ അവാര്‍ഡ് ദാനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് വീഡിയോ കോണ്‍ഫറന്‍സിലുടെ   ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അവാര്‍ഡുകള്‍ സമ്മാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അധ്യക്ഷത വഹിച്ചു. 

ഈ വര്‍ഷം പൊതു പരീക്ഷ എഴുതുന്ന ബി.പി.എല്‍ വിഭാഗത്തില്‍പെട്ട എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി ക്ലാസുകളിലെ തിരഞ്ഞെടുക്കപ്പെട്ട 440 വിദ്യാര്‍ഥികള്‍ക്ക് ദേവികാ സാന്ത്വനം പദ്ധതി പ്രകാരം നല്‍കുന്ന ലാപ്ടോപ്പുകളുടെ വിതരണം തോമസ് ചാഴികാടന്‍ എം.പി ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. ശോഭാ സലിമോന്‍, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ   ലിസമ്മ ബേബി,  സഖറിയാസ് കുതിരവേലി,  മാഗി ജോസഫ്, പെണ്ണമ്മ ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ  ജയേഷ് മോഹന്‍, ബെറ്റി റോയി, അനിത രാജു, സെക്രട്ടറി സിജു തോമസ്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.ആര്‍. ഷൈല, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.ജെ  പ്രസാദ്, എസ്.എസ്.കെ. ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ മാണി ജോസഫ് എന്നിവര്‍ പങ്കെടുത്തു.

ജില്ലയില്‍ എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകളില്‍ നൂറു ശതമാനം വിജയം നേടിയ ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള സ്‌കൂളുകളെയും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ  മൂവായിരത്തിലധികം വിദ്യാര്‍ഥികളെയുമാണ് അവാര്‍ഡിനായി തിരഞ്ഞെടുത്തത്.

date