Skip to main content

സഫലം: ദേവികുളം താലൂക്ക് അദാലത്ത് ഇന്ന്

ജില്ലാ കളക്ടറുടെ താലൂക്ക് തല ഓണ്‍ലൈന്‍ പൊതുജന പരാതി പരിഹാര അദാലത്ത് സഫലം 2020 ന്റെ മൂന്നാം ഘട്ടം ദേവികുളം താലൂക്കിന്റെ അദാലത്ത് ഇന്ന് രാവിലെ 10 മുതല്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖാന്തിരം നടത്തും.  പരാതി ലഭിച്ച ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനായി   https://meet.google.com/hyf-raig-fya എന്ന ലിങ്കാണ് ഉപയോഗിക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട സാങ്കേതിക സഹായങ്ങള്‍ക്ക് എന്‍ഐസി ജില്ലാ ഓഫീസുമായി 04862-232543 എന്ന നമ്പറില്‍ ബന്ധപ്പെടാം. ഓണ്‍ലൈനായി പരാതി സമര്‍പ്പിച്ച  അപേക്ഷകര്‍ക്ക് ബന്ധപ്പെട്ട വില്ലേജ് ഓഫീസിലോ/താലൂക്ക് ഓഫീസിലോ തയ്യാറാക്കിയിട്ടുളള വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം  മുഖാന്തിരം അദാലത്തില്‍ പങ്കെടുക്കുന്നതിനുളള ക്രമീകരണം തഹസില്‍ദാര്‍/വില്ലേജ്   ഓഫീസര്‍ ഏര്‍പ്പെടുത്തേണ്ടതാണ്.

date