Skip to main content

പുതിയ ഭരണസമിതിയുടെ തുടക്കത്തിനോടൊപ്പം വൃക്ഷത്തൈകള്‍ നട്ട് ഓര്‍മ്മത്തുരുത്തിന് തുടക്കം

 

 

കക്കോടി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ പ്രവര്‍ത്തനത്തിനൊപ്പം അംഗങ്ങള്‍ ഓര്‍മ്മത്തുരുത്തിന് തുടക്കമിട്ടു.  പഞ്ചായത്ത് കെട്ടിടത്തിന് പുറകുവശത്താണ് മെമ്പര്‍മാര്‍  ഓര്‍മ്മത്തൈ നട്ടത്. പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഷീബ, ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.പ്രകാശ് എന്നിവര്‍ ചേര്‍ന്ന് മാവിന്‍ തൈ നട്ട് ഓര്‍മ്മത്തുരുത്ത് ഉദ്ഘാടനം ചെയ്തു.

ഹരിത കേരളം മിഷന്‍, സാമൂഹ്യവനവല്‍കരണ വിഭാഗം, തൊഴിലുറപ്പ് പദ്ധതി മുഖേനയാണ് തൈകള്‍ നല്‍കിയത്. മാവ്, പേര, അരിനെല്ലി, അത്തി, കണിക്കൊന്ന, അശോകം, ഇലഞ്ചി, വീട്ടി, വേങ്ങ, മണിമരുത്, ആര്യവേപ്പ്, താന്നി, മന്ദാരം, ഉങ്ങ്, കരിങ്ങാലി, മുള തുടങ്ങിയ വൈവിധ്യമാര്‍ന്ന വൃക്ഷത്തെകളാണ് നട്ടുപിടിപ്പിച്ചത്. ഇവയുടെ തുടര്‍ പരിപാലനം തൊഴിലുറപ്പ് പദ്ധതിയില്‍ നിര്‍വ്വഹിക്കും.

വൈസ് പ്രസിഡന്റ് വിനോദ് ടി.ടി, സ്ഥിരം സമിതി അംഗങ്ങളായ മല്ലിക പുനത്തില്‍, താഴത്തില്‍ ജുമൈലത്ത്, കൈതമോളി മോഹനന്‍, മറ്റു മെമ്പര്‍മാര്‍, സെക്രട്ടറി യു.കെ രാജന്‍, അസിസ്റ്റന്റ് സെക്രട്ടറി ഭുവനേശ്വരി എന്‍, കൃഷി ഓഫീസര്‍ ദിവ്യ ശശിധരന്‍, തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് എഞ്ചിനീയര്‍  ടി.ടി.അജിത, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേഷ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സത്യവതി, ഹരിത കേരളം മിഷന്‍ റിസോഴ്സ് പേഴ്‌സണ്‍ ജെസ്ലിന്‍ പി.കെ, ഹരിതകര്‍മ്മസേന അംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു.

date