കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്ക് ലാപ്ടോപ് നല്‍കുന്നു
ആലപ്പുഴ: സംസ്ഥാന കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ പ്രഫഷണല്‍ കോഴ്സിന് പഠിക്കുന്ന മക്കള്‍ക്ക് ലാപ്ടോപ് നല്‍കുന്നു. എംബിബിഎസ്, എംബിഎ, എംസിഎ, ബിടെക്, എംടെക്, എംഫാം, ബിഎഎംഎസ്, ബിഡിഎസ്, ബിവിഎസ്സ്സി ആന്റ് എഎച്, ബിഎസ് സ്സി ആന്റ് എംഎല്‍റ്റി, ബിഫാം, ബിഎസ്സി നഴ്സിംഗ്, എന്നീ കോഴ്സുകളില്‍ 2020-21 വര്‍ഷം ഒന്നാം വര്‍ഷ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പിനായി അപേക്ഷിക്കാം. കേന്ദ്ര/ സംസ്ഥാന എന്‍ട്രന്‍സ് കമ്മീഷന്‍ നടത്തുന്ന പ്രവേശന പരീക്ഷകളിലൂടെ സര്‍ക്കാര്‍/ സര്‍ക്കാര്‍ അംഗീകൃത കോളേജുകളില്‍ പ്രവേശനം ലഭിച്ചവര്‍ക്ക് മാത്രമേ ആനുകൂല്യത്തിന് അര്‍ഹതയുള്ളൂ. അപേക്ഷയോടൊപ്പം എന്‍ട്രന്‍സ് കമ്മീഷണറുടെ അലോട്ട്മെന്റ് കത്ത്/ സ്‌കോര്‍ ഷീറ്റ്/ അലോട്ട്മെന്റ് ഓര്‍ഡറിന്റെ പകര്‍പ്പ് എന്നിവ ഹാജരാക്കണം. 2020-21 വര്‍ഷം ഒന്നാം വര്‍ഷ പ്രവേശനം ലഭിച്ചതായുള്ള സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രവും ഹാജരാക്കണം. അപേക്ഷകള്‍ ജനുവരി 31നകം ജില്ല ക്ഷേമനിധി ഓഫീസില്‍ സമര്‍പ്പിക്കണം. വിശദവിവരത്തിന് ഫോണ്‍: 0477 2267751.
- Log in to post comments