Skip to main content

ക്ഷീര വികസന വകുപ്പ്: മാധ്യമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

 

ആലപ്പുഴ: ക്ഷിര വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 11,12,13 തീയതികളില്‍ കൊല്ലത്ത് നടക്കുന്ന സംസ്ഥാന ക്ഷീരസംഗമത്തോടനുബന്ധിച്ച് 2020 വര്‍ഷത്തില്‍ ക്ഷീര വികസന മേഖലയില്‍ ശ്രദ്ധേയമായ സംഭാവന നല്‍കിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പുരസ്‌കാരം നല്‍കുന്നു. മികച്ച പത്ര റിപ്പോര്‍ട്ട്, മികച്ച പത്ര ഫീച്ചര്‍, മികച്ച ഫീച്ചര്‍/ ലേഖനം (കാര്‍ഷിക മാസിക), മികച്ച പുസ്തകം (ക്ഷീര മേഖല), മികച്ച ശ്രവ്യ മാധ്യമ ഫീച്ചര്‍, മികച്ച ദ്യശ്യ മാധ്യമ റിപ്പോര്‍ട്ട്, മികച്ച ദ്യശ്യ മാധ്യമ ഫീച്ചര്‍, മികച്ച ദ്യശ്യ മാധ്യമ ഡോക്കുമെന്ററി/ മാഗസീന്‍ പ്രോഗ്രാം, മികച്ച ഫോട്ടോ (അതിജീവനം ക്ഷീര മേഖലയിലൂടെ എന്ന വിഷയത്തില്‍) എന്ന വിഭാഗങ്ങളിലേക്കാണ് എന്‍ട്രികള്‍ ക്ഷണിച്ചത്. ക്ഷീര വകുപ്പ് ഉദ്യോഗസ്ഥര്‍ക്കായി മികച്ച ഫീച്ചര്‍ ദിനപ്പത്രം, ആനുകാലികം, മികച്ച ഫോട്ടോഗ്രാഫ് (അതിജീവനം ക്ഷീര മേഖലയിലൂടെ എന്ന വിഷയത്തില്‍) എന്ന വിഭാഗങ്ങളിലേക്കും എന്‍ട്രികള്‍ ക്ഷണിച്ചു. വിജയികള്‍ക്ക് 25000 രൂപ ക്യാഷ് അവാര്‍ഡും ഫലകവും പ്രശസ്തി പത്രവും ലഭിക്കും. താല്‍പര്യമുള്ളവര്‍ ജനുവരി 29ന് വൈകിട്ട് അഞ്ചിനകം കെ. ശശികുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ (പ്ലാനിംഗ്), ക്ഷീരവികസന വകുപ്പ് ഡയറക്ടറേറ്റ്, പട്ടം പി.ഒ. തിരുവനന്തപുരം എന്ന വിലാസത്തില്‍ അപേക്ഷിക്കണം. അപേക്ഷാ ഫോമിനും വിശദവിവരത്തിനും വെബ്‌സൈറ്റ്: www.dairydevelopment.kerala.gov.in ഫോണ്‍: 9446376988, 9745195922.

date