Post Category
ജില്ലാവൃത്താന്തം
ജൂലൈ 11ലെ ലേല നടപടികള്‍ മാറ്റി
ആലപ്പുഴ എക്സൈസ് ഡിവിഷന് ഓഫീസില്‍ വച്ച് ജൂലൈ 11ന് നിശ്ചയിച്ചിരുന്ന അബ്കാരി കേസുകളില്‍ കണ്ടുകെട്ടിയ വാഹനങ്ങളുടെ പരസ്യ ലേലം റദ്ദാക്കിയതായി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അറിയിച്ചു. ഇ-ലേലം സംബന്ധിച്ച പുതിയ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണിത്.
(പി.എന്‍.എ. 1490/2018)
മഴയ്ക്ക് സാധ്യത മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം
കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് (വെള്ളി) ശക്തമായ കാറ്റോടുകൂടിയ മഴയ്ക്കും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജൂലായ് രണ്ടുവരെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത.
(പി.എന്‍.എ. 1491/2018)
date
- Log in to post comments