Skip to main content

ഗസ്റ്റ് ലക്ചറര്‍ നിയമനം

    തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് ലക്ചറര്‍മാരുടെ ഒഴിവുണ്ട്.  മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തരം ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം.  ( ഇന്‍ഡസ്ട്രിയല്‍, മാനുഫാക്ചറിംഗ് എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദധാരികള്‍ക്ക് മുന്‍ഗണന).  താല്പര്യമുള്ളവര്‍ ബയോഡേറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം രണ്ടിന് രാവിലെ 10 ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗം മേധാവിയുടെ ഓഫീസില്‍ അഭിമുഖത്തിന് എത്തിച്ചേരണം.  വിശദവിവരങ്ങള്‍ക്ക് 0471 - 2515561, 9447324844.
പി.എന്‍.എക്‌സ്.2700/18

date