പോളിടെക്നിക് പ്രവേശനം അവസാന അലോട്ട്മെന്റിന്റെ പ്രവേശനം ജൂലൈ 28ന് (നാളെ) അവസാനിക്കും
പോളിടെക്നിക് പ്രവേശനത്തിന്റെ നാലാം അലോട്ട്മെന്റില്‍ പ്രവേശനം ലഭിച്ചവരും മുന്‍ അലോട്ട്മെന്റുകളില്‍ അലോട്ട്മെന്റ് ലഭിച്ച് പ്രവേശനം നേടാതെ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് രജിസ്റ്റര്‍ ചെയ്ത് അലോട്ട്മെന്റ് നിലനിര്‍ത്തി ഉയര്‍ന്ന ഓപ്ഷന് ലഭിക്കുന്നതിനായി കാത്തിരുന്നവരും അവര്‍ക്ക് നാലാമത്തെ അലോട്ട്മെന്റില്‍ ഏത് സ്ഥാപനത്തിലാണോ അലോട്ട്മെന്റ് നിലനില്‍ക്കുന്നത് ആ സ്ഥാപനത്തില്‍ നിര്‍ബന്ധമായും നാളെ (28) വൈകിട്ട് നാലിനുള്ളില്‍ പ്രവേശനം നേടണം. നിശ്ചിത തീയതിക്കുള്ളില്‍ പ്രവേശനം നേടാത്തവരുടെ പ്രവേശനം റദ്ദാകും.
അവസാന അലോട്ട്മെന്റിന്റെ പ്രവേശനത്തിനുശേഷം സര്‍ക്കാര്‍/എയ്ഡഡ് പോളിടെക്നിക്കുകളില്‍ നിലനില്‍ക്കുന്ന ഒഴിവുകളില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവരില്‍ നിന്നും അതത് സ്ഥാപനങ്ങളില്‍ സ്പോട്ട് അഡ്മിഷന് വഴി പ്രവേശനം നടത്തും. പ്രവേശനം റദ്ദാക്കി പ്രവേശന പ്രക്രിയയില്‍ നിന്നും പുറത്ത് പോയവര്‍ക്കും അവസാന തിയതിക്കുമുന്‍പായി ചേരാതെ പ്രവേശനം റദ്ദായവര്‍ക്കും സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാന്‍ അവസരം ഉണ്ടായിരിക്കില്ല. സ്പോട്ട് അഡ്മിഷന് സംബന്ധിച്ച വിവരങ്ങളും, ഓരോ സ്ഥാപനങ്ങളിലും നിലനില്‍ക്കുന്ന ഒഴിവുകളും വെബ്സൈറ്റില്‍ ലഭ്യമാകും.
പി.എന്‍.എക്സ്.3186/18
- Log in to post comments