Post Category
കാരുണ്യ ഫാര്‍മസി ഉദ്ഘാടനം ചെയ്തു
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസി വീണാജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ രജനി പ്രദീപ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍.ഷീജ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ വൈസ് ചെയര്‍മാന്‍ പി.കെ.ജേക്കബ്, സ്ഥിരം സമിതി അധ്യക്ഷ സിന്ധു അനില്‍, ആശുപത്രി സൂപ്രണ്ട് ഡോ.ആര്‍.ശ്രീലത, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എബിസുഷന്‍, ആശുപത്രി വികസന സമിതി അംഗങ്ങളായ പ്രൊഫ.ടി.കെ.ജി.നായര്‍, അമൃതം ഗോകുലന്‍, അബ്ദുള്‍ ഷുക്കൂര്‍, അബ്ദുള്‍ കലാം ആസാദ്, എം.ജെ.രവി, റെനീസ് മുഹമ്മദ്, എന്‍.സജികുമാര്‍, ഷാഹുല്‍ ഹമീദ്, സുബിന്‍ തോമസ്, ജയപ്രകാശ്, നൗഷാദ് കണ്ണങ്കര എന്നിവര്‍ പങ്കെടുത്തു. (പിഎന്‍പി 2294/18)
date
- Log in to post comments