Skip to main content

മത്സ്യത്തൊഴിലാളി ബോധവത്ക്കരണ പരിപാടി ഇന്ന് (ആഗസ്റ്റ് 14)

    മത്സ്യത്തൊഴിലാളികള്‍ക്കായി തയ്യില്‍ മത്സ്യഗ്രാമം കേന്ദ്രീകരിച്ച് ഇന്ന്(ആഗസ്റ്റ് 14) രാവിലെ 10 മണി മുതല്‍ ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കുന്നു.  മത്സ്യത്തൊഴിലാളികളുടെ ഉപജിവന മാര്‍ഗം, കടല്‍ സുരക്ഷാ മത്സ്യവിപണനം, മത്സ്യസംസ്‌കരണം, ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന ക്ഷേമ പ്രവര്‍ത്തനങ്ങള്‍, മത്സ്യസമ്പത്ത് സംരക്ഷണം, മത്സ്യകുഞ്ഞുങ്ങളുടെ സംരക്ഷണം, മത്സ്യബന്ധനോപകരണങ്ങളുടെ ഇന്ധനക്ഷമത, തീര സംരക്ഷണം, മത്സ്യഫെഡ് പദ്ധതികള്‍, മത്സ്യ ബോര്‍ഡ് നടപ്പാക്കുന്ന പദ്ധതികള്‍ എന്നീ വിഷയങ്ങളെ സംബന്ധിച്ചാണ് ബോധവത്ക്കരണം.  പരിപാടിയില്‍ മുഴുവന്‍ മത്സ്യത്തൊഴിലാളികളും പങ്കെടുക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

date