Post Category
സ്‌പോക്കണ്‍ ഇംഗ്ലീഷ് അധ്യാപകര്‍: അപേക്ഷ ക്ഷണിച്ചു
പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ ഞാറനീലയില്‍ പ്രവര്‍ത്തിക്കുന്ന ഡോ. അംബേദ്കര്‍ വിദ്യാനികേതന്‍ സി.ബി.എസ്.ഇ സ്‌കൂളില്‍ ഈ അധ്യയന വര്‍ഷം സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ് എടുക്കുന്നതിനായി ഉദ്യോഗാര്‍ഥികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും താല്‍പ്പര്യപത്രം ക്ഷണിച്ചു. താല്‍പ്പര്യമുള്ളവര്‍ മതിയായ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം സെപ്റ്റംബര്‍ അഞ്ചിന് സ്‌കൂളില്‍ നടക്കുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണമെന്ന് മാനേജര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0472 2846633, 2846631.
date
- Log in to post comments