Skip to main content

വോട്ടര്‍ പട്ടിക സംക്ഷിപ്ത പുതുക്കല്‍

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം ഗ്രാമപഞ്ചായത്ത് വോട്ടര്‍ പട്ടിക സമഗ്രമായി പുതുക്കുന്നതിനുളള നടപടിക്രമങ്ങള്‍ നടന്നു വരുന്നു. 2023 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവര്‍ക്ക്  സെപ്റ്റംബര്‍ 23 വരെ വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കാന്‍ അവസരം ഉണ്ടെന്ന് പളളിക്കല്‍ ഗ്രാമപഞ്ചായത്ത് ഇലക്ട്രല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ റ്റി.എസ് സജീഷ് അറിയിച്ചു. https://www.sec.kerala.gov.in എന്ന സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം. ഫോണ്‍ : 04734 288621

date