Skip to main content

പുല്ലാട് ബി.ആര്‍.സിയില്‍ ഗാന്ധി ദര്‍ശന വാരാഘോഷം

 

ഗാന്ധി ജയന്തി വാരം വൈവിധ്യമായ പ്രവര്‍ത്തനങ്ങളോടെ പുല്ലാട് ബി.ആര്‍.സി ആഘോഷിക്കുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ച ഹരിതോത്സവം പ്രവര്‍ത്തനങ്ങളിലെ എട്ടാം ഉത്സവമാണ് ഗാന്ധി ജയന്തി.ഒക്‌ടോബര്‍ ഒന്നിന് കോഴിമല സെന്റ് മേരീസ് യു.പി.സ്‌കൂളില്‍ ഉച്ചകഴിഞ്ഞ് രണ്ടിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ ദേവി ഗാന്ധി ദര്‍ശന വാരാഘോഷം ഉദ്ഘാടനം ചെയ്യും.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ അനില്‍ കുമാര്‍ അധ്യക്ഷത വഹിക്കും.എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ.ആര്‍.വിജയമോഹനന്‍ മുഖ്യപ്രഭാഷണം നടത്തും.പ്രദര്‍ശനം,ശുചീകരണം,ഗാന്ധി സൂക്ത ശേഖരണം,ക്വിസ്,ഗാന്ധി സന്ദേശം-പോസ്റ്റര്‍ രചന, ഗാന്ധി പുസ്തകങ്ങളുടെ വായനയും കുറിപ്പ് തയ്യാറാക്കലും, ഗാന്ധി ഭജന്‍-കവിത ശേഖരണവും ആലാപനവും, ഗാന്ധി പതിപ്പ് നിര്‍മാണം, എന്റെ ഗാന്ധി ചിത്ര രചന, ഹരിതോത്സവ പ്രവര്‍ത്തനങ്ങള്‍ എന്നിവ വിവിധ ദിവസങ്ങളില്‍ പഠനത്തെ ബാധിക്കാത്ത രീതിയില്‍ സ്‌കൂളുകളുടെ സൗകര്യമനുസരിച്ച് നടത്തും.പ്രവര്‍ത്തനങ്ങള്‍ക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഷാജി.കെ.ആന്റണി, ബി.പി.ഒ ഷാജി.എ.സലാം എന്നിവര്‍ നേതൃത്വം നല്‍കും.                                        (പിഎന്‍പി 3138/18)

date