ജില്ലാ തല ട്രാൻസ്ജെൻഡർ ജസ്റ്റീസ് ബോർഡ് യോഗം ചേർന്നു
ജില്ലാ തല ട്രാൻസ്ജെൻഡർ ജസ്റ്റീസ് ബോർഡ് യോഗം ജില്ലാ കലക്ടർ അരുൺ കെ വിജയൻ്റെ അധ്യക്ഷതയിൽ ചേർന്നു. ജില്ലാ സാമൂഹ്യ നീതി ഓഫീസർ പി ബിജു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ട്രാൻസ്ജെൻഡർ വ്യക്തികളുടെ ഭവന
നിർമ്മാണ പദ്ധതി, അവർക്കുള്ള ഇലക്ഷൻ തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ് മറ്റു തിരിച്ചറിയൽ രേഖകൾ എന്നിവയുടെ സ്പെഷ്യൽ ക്യാമ്പുകൾ,ടി ജി ക്രൈസിസ് റെസ്പോൺസ് ടീം രൂപീകരണം,ട്രാൻസ് കമ്മ്യുണിറ്റി നേരിടുന്ന തൊഴിൽ,താമസ, ഹോർമോൺ ചികിത്സാ പ്രശ്നങ്ങൾ എന്നീ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.
ജില്ലാ പ്ലാനിംഗ് ഓഫീസർ നെനോജ് മേപ്പടിയത്ത്, ഡി ഡി എജ്യൂക്കേഷൻ അഡിമിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് എ എസ് ബിജേഷ് , ജില്ലാ എംപ്ലോയ്മെൻ്റ് ഓഫീസർ ഇൻ ചാർജ് രമേശൻ കുനിയിൽ ,കുടുംബശ്രീ എ ഡി. എം. സി. ദീപാ പി ഒ, സംസ്ഥാന ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം വി എം സാജിദ്,
ജില്ലാ ടി ബി ഓഫീസർ ഡോ. സോനു ബി നായർ,ജില്ലാ തല ട്രാൻസ്ജെൻഡർ ജസ്റ്റീസ് ബോർഡ് അംഗങ്ങളായ കാഞ്ചി ബാബ,മായ സുമേഷ്, പ്രിയ, ടി ജി ബോർഡ് അംഗങ്ങളായ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരായ പി കെ ശാന്തി, പി രവികുമാർ, രാധാകൃഷ്ണൻ, എൻ വി രമേശൻ, നീതു, ട്രാൻസ് ജെൻഡർ സി ബി ഒ പ്രതിനിധി മായ സുമേഷ്, ഡി സി പി ഒ പ്രീത പി എം
എന്നിവർ യോഗത്തിൽ പങ്കെടുത്തു.
- Log in to post comments