Skip to main content

ഹെല്‍പ്പ് ഡെസ്‌ക് 26 ന്

ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സ് ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് സംരംഭകര്‍ക്കായി മാസംതോറും നടത്തിവരാറുള്ള ഹെല്‍പ്പ് ഡെസ്‌ക് ഏപ്രില്‍ 26 ന്  ആലപ്പുഴ കൈതവന അത്തിത്തറ ക്ഷേത്രത്തിന് സമീപമുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സ് ഓഫ് ഇന്ത്യയുടെ ആലപ്പുഴ ജില്ലാ ഓഫീസില്‍ രാവിലെ പത്ത് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ നടത്തുന്നതാണ്. സംരംഭകര്‍ക്ക് അക്കൗണ്ട്‌സ്, ഫിനാന്‍സ്, ഓഡിറ്റ് സംബന്ധമായ സേവനങ്ങള്‍ സൗജന്യമായി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി താലൂക്ക് വ്യവസായ ഓഫീസുകളിലോ, ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രത്തിലോ ബന്ധപ്പെടാവുന്നതാണ്. ഫോണ്‍  0477-2241272 (ജില്ലാ വ്യവസായ കേന്ദ്രം)

(പിആര്‍/എഎല്‍പി/1130)

date