Post Category
ജെ.പി.എച്ച്.എൻ നിയമനം
എടവണ്ണ ചാത്തല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ജെ.പി.എച്ച്.എൻ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. സർക്കാർ അംഗീകൃത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സ്വയം തയ്യാറാക്കിയ ബയോഡാറ്റയും സഹിതം ഏപ്രിൽ 29ന് രാവിലെ പത്തിന് ചാത്തല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. അംഗീകൃത സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയമുള്ളവർക്കും അപേക്ഷ സമർപ്പിക്കുന്ന സ്ഥാപനത്തിന്റെ പരിധിയിൽ സ്ഥിരതാമസമുള്ളവർക്കും മുൻഗണനയുണ്ട്. ഫോൺ : 9446250324.
date
- Log in to post comments