Skip to main content

മേളയില്‍ വിവിധ രക്ഷാപ്രവര്‍ത്തന ഉപകരണങ്ങളുടെ പ്രദര്‍ശനവുമായി അഗ്നിരക്ഷാ ശമന സേന

 

ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ മെയ് നാല് മുതല്‍ 10 വരെ സ്റ്റേഡിയം ബസ്റ്റാന്റിന് സമീപത്തുള്ള മൈതാനത്ത് നടത്തുന്ന എന്റെ കേരളം മേളയില്‍ വിവിധ ഉപകരണങ്ങളുടെ പ്രദര്‍ശനവുമായി അഗ്നിരക്ഷാ ശമന സേന. വിവിധ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുപയോഗിക്കുന്ന ഉപകരണങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. ഹൈഡ്രോളിക് കട്ടര്‍, ഹൈഡ്രോളിക് സ്‌പ്രെഡര്‍, ഹൈഡ്രോളിക് റാം, ചെയിന്‍ സ്വാ, എക്‌സ്വാസ്റ്റ് ബ്ലോവര്‍, കോണ്‍ക്രീറ്റ് കട്ടര്‍ തുടങ്ങി നിരവധി ഉപകരണങ്ങളുടെ പ്രദര്‍ശനമാണ് നടക്കുക.

 

പാചക വാതകമായ ലിക്വിഫൈഡ് പെട്രോളിയം ഗ്യാസില്‍ നിന്ന് തീപിടുത്തമുണ്ടാവുന്നതിനെ സംബന്ധിച്ച് തത്സമയ പ്രദര്‍ശനവും പ്രതിരോധമാര്‍ഗങ്ങള്‍ നിര്‍ദേശവും നല്‍കും. പ്രാഥമിക ശുശ്രൂഷ കിറ്റ്, തീപിടുത്തമുണ്ടാവുമ്പോള്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ പ്രദര്‍ശനവും നടക്കും. വകുപ്പിന്റെ രക്ഷാപ്രവര്‍ത്തനങ്ങളും നേട്ടങ്ങളുടെ പ്രദര്‍ശനവും നടക്കും.  വിവിധ വകുപ്പുകളുടെ തീം സ്റ്റാളുകളും കൊമേഴ്‌സ്യല്‍ സ്റ്റാളുകളുമുള്‍പ്പടെ 250 ഓളം ശീതികരിച്ച സ്റ്റാളുകള്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമാകും. പ്രവേശനം സൗജന്യമാണ്. പാര്‍ക്കിങ് സൗകര്യവും ലഭ്യമാണ്.

date