Post Category
ഗതാഗത നിയന്ത്രണം
വേലന്താവളം - കപ്പാണ്ടകൗണ്ടനൂര് പൊതുമരാമത്ത് റോഡ് (ചന്തപ്പേട്ട മുതല്‍ തമിഴ്നാട് ചെക്ക്പോസ്റ്റ് വരെ) നവീകരിക്കുന്നതിന്റെ ഭാഗമായി നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ മെയ് രണ്ട് മുതല്‍ പ്രവൃത്തി പൂര്‍ത്തിയാവുന്നത് വരെ റോഡിലൂടെയുളള ഗതാഗതം പൂര്‍ണ്ണമായും നിരോധിക്കുന്നതാണെന്ന് പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം അസി. എഞ്ചിനീയര്‍ അറിയിച്ചു. വേലന്താവളത്തില്‍ നിന്നും കപ്പാണ്ടകൗണ്ടനൂര് ഭാഗത്തേക്കും തിരിച്ചും പോകേണ്ട വാഹനങ്ങള്‍ മല്ലംപതി- കപ്പാണ്ടകൗണ്ടനൂര് വഴി പോകേണ്ടതാണ്.
date
- Log in to post comments