ലഹരി വിരുദ്ധ ക്യാമ്പയിന്‍ വാക്കത്തോണിന് മന്ത്രി വി. അബ്ദുറഹ്‌മാന്‍ നേതൃത്വം നല്‍കും
ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ മെയ് ഏഴിന് ജില്ലയില്‍ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ നേതൃത്വം നല്‍കും. ക്യാമ്പയിനിന്റെ ഭാഗമായി മെയ് ഏഴിന് രാവിലെ ആറിന് പനമരത്ത് നിന്നും ആരംഭിക്കുന്ന മാരത്തോണ്‍ മാനന്തവാടി വള്ളിയൂര്‍ക്കാവ് ജങ്ഷനില്‍ സമാപിക്കും. വള്ളിയൂര്‍ക്കാവ് ജങ്ഷൻ മുതൽ മാനന്തവാടി ടൗണ്‍ വരെ മന്ത്രിയുടെ നേതൃത്വത്തില്‍ വാക്കത്തോണ്‍ ലഹരി വിരുദ്ധ സന്ദേശയാത്ര നടക്കും. വൈകിട്ട് നാലിന് കല്‍പ്പറ്റ യെസ് ഭാരതിന് സമീപത്തു നിന്നും കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്റ് വരെയും വാക്കത്തോണ്‍ സംഘടിപ്പിക്കും. ജില്ലയില്‍ നടക്കുന്ന മാരത്തോണില്‍ പുരുഷ-വനിതാ കായിക താരങ്ങള്‍ക്ക് പങ്കെടുക്കാം. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ് ലഭിക്കും. മാരത്തോണിലും വാക്കത്തോണിലും രാഷ്ട്രീയ - സംസ്‌കാരിക - കായിക രംഗത്തുള്ളവര്‍ പങ്കെടുക്കും.
- Log in to post comments