Skip to main content

വിജ്ഞാന കേരളം ജനകീയ ക്യാമ്പയിന്‍ യുവജനതക്കായി പ്രാദേശികതലത്തില്‍ തൊഴില്‍ സാധ്യതകള്‍ കണ്ടെത്തും

യുവജനതക്കായി പ്രാദേശിക തലത്തില്‍ തൊഴില്‍ സാധ്യതകള്‍ കണ്ടെത്താന്‍ വിജ്ഞാന കേരളം ജനകീയ ക്യാമ്പെയിന്‍ സംഘടിപ്പിക്കുന്നു. തൊഴിലില്ലായ്മയ്ക്ക് പരിഹാരമായി വൈവിധ്യമാര്‍ന്ന മേഖലകളില്‍  തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് കാമ്പയിന്‍ ലക്ഷ്യം. തൊഴില്‍ നല്‍കാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് വിജ്ഞാന കേരളത്തിലൂടെ. പ്രാദേശികമായ തൊഴില്‍ സാധ്യതകള്‍ കണ്ടെത്തി തൊഴില്‍ ചെയ്യാനാവശ്യമായ സ്‌കില്‍ പഠിപ്പിക്കുകയാണ്. പദ്ധതിയുടെ ഭാഗമായി എം.എല്‍.എമാരുടെയും  ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ അധ്യക്ഷതയില്‍ കൗണ്‍സിലുകള്‍ പ്രവര്‍ത്തിക്കും. കേരളാ നോളഡ്ജ് ഇക്കണോമി മിഷന്‍ മുഖേന നടപ്പാക്കുന്ന വിജ്ഞാന കേരളം ജനകീയ ക്യാമ്പയിന് ജില്ലാ കൗണ്‍സില്‍ രൂപീകരിച്ചു. സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഉദ്യോഗസ്ഥര്‍ അധ്യാപകര്‍ സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ കാമ്പ്യയിനില്‍ പങ്കാളികളാവും. ഡിജിറ്റല്‍ വര്‍ക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സംവിധാനത്തിലൂടെ സൗജന്യമായാണ് തൊഴിലവസരങ്ങള്‍ സാധ്യമാക്കുന്നത്.

date