Skip to main content

എന്റെ കേരളം മേള 2025; ജോബ് ഡ്രൈവ് നടത്തും

 

സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായി സ്റ്റേഡിയം ബസ് സ്റ്റാന്റിന് സമീപത്തുള്ള മൈതാനത്ത് നടത്തുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ജോബ് ഡ്രൈവ് നടത്തും. മെയ് ഏഴ് രാവിലെ 10 മണിക്ക് എന്റെ കേരളം സ്റ്റാള്‍ നമ്പര്‍ 68ലാണ് ജോബ് ഡ്രൈവ് നടത്തുന്നത്. ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്/ എംപ്ലോയബിലിറ്റി സെന്ററാണ് ജോബ് ഡ്രൈവ് നടത്തുന്നത്. ആറ് സ്വകാര്യ സ്ഥാപനങ്ങളിലേക്ക സ്റ്റോര്‍ മാനേജര്‍, സെയില്‍സ് സ്റ്റാഫ്, ബില്ലിങ് സ്റ്റാഫ്, പാക്കിങ്/ഹെല്‍പ്പര്‍/സ്വീപ്പര്‍, ക്വാളിറ്റി കണ്‍ട്രോളര്‍, ടെലികോളര്‍, റിലേഷന്‍ഷിപ് മാനേജര്‍, സീനിയര്‍ റിലേഷന്‍ഷിപ് മാനേജര്‍, കാഷ്യര്‍, സെക്യൂരിറ്റി സൂപ്പര്‍വൈസര്‍, സെക്യൂരിറ്റി ഗാര്‍ഡ്‌സ്, ഡെലിവറി ബോയ്‌സ്, റിലേഷന്‍ഷിപ്പ് ഓഫീസര്‍, ഫീല്‍ഡ് ഓഫീസര്‍ തുടങ്ങിയ ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. പത്താംക്ലാസ്, പ്ലസ്ടു, ഐ.ടി.ഐ, ഡിപ്ലോമ, ബി.എസ്.സി കെമിസ്ട്രി, ബോട്ടണി, ബി.കോം, മറ്റേതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് ജോബ് ഡ്രൈവിന്റെ ഭാഗമാകാം. ഫോണ്‍: 04912505435

date