Skip to main content

*വ്യാജ പരാതി പിഴ ഈടാക്കി കോട്ടത്തറ ഗ്രാമപഞ്ചായത്ത്*

ഹരിതകര്‍മ്മ സേനക്കെതിരെ തെറ്റായ പ്രചാരണം നടത്തിയവര്‍ക്കെതിരെ പിഴ ഈടാക്കി  കോട്ടത്തറ ഗ്രാമപഞ്ചായത്ത്. ഹരിതകര്‍മ്മ സേന അംഗങ്ങള്‍ മോശമായി പെരുമാറിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍  നടത്തിയ അന്വേഷണത്തിലാണ്  പരാതി വ്യാജമാണെന്ന് തെളിഞ്ഞത്. പരാതികാരില്‍ നിന്നും ഗ്രാമപഞ്ചായത്ത് 10000  രൂപ പിഴ ഈടാക്കി. തെറ്റായി പരാതി നല്‍കിയതാണെന്നും സേനാംഗങ്ങള്‍ക്ക് കൃത്യമായി യൂസര്‍ ഫീ നല്‍കാമെന്നും പരാതിക്കാര്‍ അറിയിച്ചു. ഹരിതകര്‍മ്മ സേന അംഗങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി രനീഷ് അറിയിച്ചു.

date