Skip to main content

ലാബ് ടെക്‌നീഷ്യന്‍ നിയമനം

പെരുങ്കടവിള സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എച്ച്എംസി മുഖേന ലാബ് ടെക്‌നീഷ്യനെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ബി.എസ്.സി, എംഎല്‍ടി, ഡിഎംഎല്‍ടി (അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും), പാരാ മെഡിക്കല്‍ രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത. ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം വേണം. മെയ് 26ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 12.30വരെ പെരുങ്കടവിള സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് ഇന്റര്‍വ്യൂ. പ്രായപരിധി 37 വയസ്സ്.

അഭിമുഖത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍  അസല്‍ സർട്ടിഫിക്കറ്റുകളുമായി  രാവിലെ 10.30ന് എത്തണം. ഫോണ്‍: 0471- 2276169

date