Skip to main content

വോട്ടര്‍  പട്ടിക പുതുക്കല്‍  പ്രത്യേക ക്യാമ്പ്  നടത്തി  ഭിന്നശേഷിയുള്ള എല്ലാവരെയും വോട്ടര്‍ പട്ടികയില്‍  ഉള്‍പെടുത്തുന്നത്തിന്റെ ഭാഗമായി 

 

ജില്ലാ ഇലക്ഷന്‍  ഓഫീസിന്റെയും അടൂര്‍  താലൂക്ക് ഇലക്ഷന്‍  വിഭാഗത്തിന്റെയും ആഭിമുഖ്യത്തില്‍ അടൂര്‍ ബിഷപ്പ് മൂര്‍ കോളേജ് ഫോര്‍ ദി  ഹിയറിങ് ഇമ്പാര്‍ഡ്  കോളേജില്‍   പ്രത്യേക വോട്ടര്‍ പട്ടിക പുതുക്കല്‍ ക്യാമ്പ് നടത്തി. വിവിധ  ജില്ലകളില്‍ നിന്നുള്ള  40  വിദ്യാര്‍ഥികള്‍  പുതിയതായി  രജിസ്റ്റര്‍  ചെയ്തു. പ്രിന്‍സിപ്പല്‍ ജോര്‍ജ് ജോണ്‍, ഡെപ്യൂട്ടി തഹസീല്‍ദാര്‍ (ഇലക്ഷന്‍) പ്രസന്നകുമാര്‍, ഇലക്ടറല്‍ ലിറ്ററസി ക്ലബ് നോഡല്‍  ഓഫീസര്‍  ജോജു ജോണ്‍ എന്നിവര്‍  സംസാരിച്ചു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന്  പ്രത്യേക പരിശീലനം അധ്യാപകര്‍ക്ക് നല്‍കി.  നവംബര്‍ 15 വരെ  അടുത്തുള്ള  അക്ഷയ കേന്ദ്രങ്ങള്‍ വഴിയും  www.nvsp.inഎന്ന വെബ്‌സൈറ്റിലൂടെയും വോട്ടര്‍ പട്ടികയില്‍  പേരുചേര്‍ക്കാം.  നിലവിലെ തിരിച്ചറിയല്‍ കാര്‍ഡില്‍ തെറ്റുകള്‍ ഉണ്ടെങ്കില്‍ തിരുത്താവുന്നതും ഇപ്പോള്‍ താമസിക്കുന്ന  നിയോജക മണ്ഡലത്തിലേക്ക്  കാര്‍ഡ് മാറ്റാവുന്നതുമാണ്.  ജനുവരിയില്‍ പുതിയ കാര്‍ഡ് ലഭിക്കും.                   (പിഎന്‍പി 3684/18)

date