മയക്കുമരുന്ന് ദുരുപയോഗ ബോധവല്‍ക്കരണ ദിനം സംഘടിപ്പിച്ചു
ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി കാസര്‍കോടും കാസര്‍കോട് ഗവണ്മെന്റ് കോളേജും സംയുക്തമായി അന്താരാഷ്ട്ര മയക്കുമരുന്ന് ദുരുപയോഗ ബോധവല്‍ക്കരണ ദിനം ആചരിച്ചു. ഗവണ്മെന്റ് കോളേജിലെ പുതിയ സെമിനാര്‍ ഹാളില്‍ ഗവണ്മെന്റ് കോളേജ് ആന്റി നര്‍കോട്ടിക് കമ്മിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.വി. എസ് അനില്‍ കുമാര്‍ അധ്യക്ഷത നിര്‍വഹിച്ചു. ഡി.എല്‍.എസ്.എ സെക്രട്ടറിയും സീനിയര്‍ ഡിവിഷന് സിവില്‍ ജഡ്ജുമായ രുക്മ എസ് രാജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പാള്‍ ഡോ. പി.വി മിനി, ഡി.എല്‍.എസ്.എ സെക്ഷന്‍ ഓഫീസര്‍ എ.പി കേശവന് എന്നിവര്‍ സംസാരിച്ചു. സോഷ്യല്‍ പോലീസിംഗ് ഡിവിഷന് സബ് ഇന്‍സ്പെക്ടര്‍ പി.കെ രാമകൃഷ്ണന് ക്ലാസെടുത്തു. ഫാക്കല്‍റ്റികളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ നൂറോളംപേര്‍ പങ്കെടുത്തു. ഗവണ്മെന്റ് കോളേജ് ആന്റി നര്‍കോട്ടിക് കമ്മിറ്റി കണ്‍വീനര്‍ ഡോ. യു.ബാലകൃഷ്ണന്, സ്വാഗതവും ഡി.എല്‍.എസ്.എ പി.എല്‍.വി രശ്മി സി മോഹന്‍ നന്ദിയും പറഞ്ഞു.
- Log in to post comments