Skip to main content

വനിതാ സംരംഭകർക്ക് കൈത്താങ്ങായി പള്ളുരുത്തി ബ്ലോക്ക് : ടീ ഷോപ്പ് ആരംഭിച്ചു

പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിൻ്റെ സാമ്പത്തിക സഹായത്തോടെ ടീ ഷോപ്പ് ആരംഭിച്ച് വൃന്ദ ആക്ടിവിറ്റി ഗ്രൂപ്പ് വനിതകൾ .

 കാട്ടിപ്പറമ്പിൽ അരംഭിച്ച ടീ ഷോപ്പിനാവശ്യമായ പാത്രങ്ങൾ, ഫ്രിഡ്ജ്, ഗ്യാസ്, മറ്റുപകരണങ്ങൾ, നിർമ്മാണം എന്നിവ ഉൾപ്പെടെ രണ്ടു ലക്ഷം രൂപയാണ് പഞ്ചായത്ത് ചെലവഴിച്ചത്.

 

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജോബി പനക്കൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിന്ധു ജോഷി, പഞ്ചായത്ത് മെമ്പർ വി എ മാർഗ്രേറ്റ്, വ്യവസയായ വികസന ഓഫീസർ കെ കെ അനിൽകുമാർ, ഫ്ലോറൻസ് ഡെയ്സി, ജാസ്മിൻ എന്നിവർ സംസാരിച്ചു.

date