Post Category
വിനോദസഞ്ചാര കേന്ദ്രങ്ങളിലെ നിയന്ത്രണം പിന്‍വലിച്ചു
മഴയുടെ തീവ്രത കുറഞ്ഞ സാഹചര്യത്തില്‍ പാലക്കാട് ജില്ലയിലെ പുഴകള്‍, വെള്ളച്ചാട്ടങ്ങള്‍, മറ്റ് ജലാശയങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള പ്രവേശന വിലക്ക് നീക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. നേരത്തെ, മഴ തുടര്‍ന്ന സാഹചര്യത്തില്‍ ദുരന്തനിവാരണ നിയമത്തിലെ ഓറഞ്ച് ബുക്ക് നിര്‍ദ്ദേശങ്ങള്‍ പ്രകാരം ഈ സ്ഥലങ്ങളിലേക്കുള്ള പ്രവേശനം താല്‍ക്കാലികമായി നിരോധിച്ചിരുന്നു. ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിക്കുന്ന ദിവസങ്ങളിലും, ദുരന്തനിവാരണ അതോറിറ്റി പ്രത്യേക ഉത്തരവുകള്‍ പുറപ്പെടുവിക്കുന്ന ദിവസങ്ങളിലും പ്രവേശന വിലക്ക് ബാധകമായിരിക്കും. വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കുന്ന ദിവസങ്ങളില്‍ അവരുടെ സുരക്ഷ ബന്ധപ്പെട്ട വകുപ്പുകള്‍ ഉറപ്പാക്കണമെന്നും ഉത്തരവിലുണ്ട്.
date
- Log in to post comments